SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.15 AM IST

അട്ടപ്പാടി മധു വധക്കേസ്: ചുമത്തേണ്ടത് കൊലപാതകക്കുറ്റം

ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിലെ 7 പ്രതികൾക്കെതിരെയുള്ള ശിക്ഷ പര്യാപ്‌തമല്ലെന്നും,നരഹത്യയ്‌ക്ക് പകരം കൊലപാതകക്കുറ്രം ചുമത്തണമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. 16ാം പ്രതി മുനീറിന് ഒരു വർഷം തടവാണ് കേരള ഹൈക്കോടതി വിധിച്ചത്. 6 പ്രതികൾക്ക് 7 വർഷം കഠിനതടവും 1 ലക്ഷം രൂപയും പാലക്കാട് മണ്ണാർക്കാട്ടെ വിചാരണക്കോടതി വിധിച്ചത് ഹൈക്കോടതി ശരി വച്ചിരുന്നു. നരഹത്യാക്കുറ്റത്തിലായിരുന്നു ശിക്ഷ. എന്നാൽ കൊലപാതകക്കുറ്റത്തിനാണ് ശിക്ഷിക്കേണ്ടതെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസൽ അൽജോ കെ. ജോസഫ് മുഖേന സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടി. നാലാം പ്രതി അനീഷ്,​11ാം പ്രതി അബ്‌ദുൾ കരീം എന്നിവരെ വെറുതെ വിട്ടത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കിയതിനെതിരെ നേരത്തെ ഹർജി സമർപ്പിച്ചിരുന്നു. അരി മോഷ്‌ടിച്ചെന്നാരോപിച്ചാണ് ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ടം കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് കെട്ടിയിട്ടു മർദ്ദിച്ചു കൊലപ്പെടുത്തിയത്. 2018 ഫെബ്രുവരി 22നായിരുന്നു സംഭവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA