SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

മുഖ്യമന്ത്രിക്കും പ്രൊഫ.ദേബാശിഷിനും ഗോൾഡൻ പെൻ ഫെല്ലോഷിപ്പ് അവാർഡ്

vds

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി.സതീശനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിന്റെ (ഐ.ഐ.എം- കോഴിക്കോട്) ഡയറക്ടർ പ്രൊഫ.ദേബാശിഷ് ചാറ്റർജിക്കും നാഷണൽ സെലിബ്രിറ്റി ടീച്ചർ ഗോൾഡൻ പെൻ ഫെലോഷിപ്പ് അവാർഡ് ലഭിച്ചു. വേൾഡ് മോണ്ടിസോറി കൗൺസിലിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും അക്കാഡമിക് ഓഡിറ്ററുമായ മോണ്ടിസോറിയൻ ലിയോ അനൂവാണ് (സിംഗപ്പൂർ) പുരസ്‌കാരപ്രഖ്യാപനം നടത്തിയത്.

മെമന്റോയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനത്തിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ചേംബർ ഒഫ് എജ്യുക്കേഷൻ ഡയറക്ടർ ജനറൽ ഡോ.പി.കെ.നൗഷാദ്, മീഡിയ ഡയറക്ടർ മുനീറ മെറോ എന്നിവർ അറിയിച്ചു. രാജ്യത്താദ്യമായി മുതിർന്ന പൗരന്മാർക്ക് മാത്രമായി വയോജന വകുപ്പ് രൂപീകരിച്ചതാണ് മുഖ്യമന്ത്രിയെ അവാർഡിനർഹനാക്കിയത്. 'ക്യാൻ യു ടീച്ച് എ സീബ്രാ സം ആൾജിബ്രാ' എന്ന പുസ്തകത്തിനാണ് പ്രൊഫ. ദേബാശിഷ് ചാറ്റർജിക്ക് പുരസ്‌കാരം ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA