
പത്തനംതിട്ട: പമ്പാ നദിയിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു. അനിൽകുമാർ, മകൾ നിരഞ്ജന, അനിലിന്റെ സഹോദരപുത്രൻ ഗൗതം എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഗൗതമിന്റെ മൃതദേഹം കണ്ടെത്തി. റാന്നി ചിന്നക്കടവിലാണ് അപകടം നടന്നത്.
അനിലിനും നിരഞ്ജനയ്ക്കുമായി തെരച്ചിൽ തുടരുന്നു. പൊലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഗൗതം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |