
കൊല്ലം: ലോകസഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും റിട്ട. ഡി.ജി.പിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂർവം പ്രകോപനം സൃഷ്ടിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്.
കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാറാണ് പരാതി നൽകിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് രാഹുൽഗാന്ധി ഡൽഹിയിൽ കാട്ടുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി പുനലൂരിൽ സംഘടിപ്പിച്ച ജനസഭയിലായിരുന്നു പരാമർശം. ഒപ്പമുള്ള കോൺഗ്രസ് മന്ത്രിമാരെയെല്ലാം രാഹുൽ തള്ളിയും ഇടിച്ചും മാറ്റിയെന്നും പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയുന്ന വീഡിയോകളാണ് പുറത്തുവരുന്നതെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |