SignIn
Kerala Kaumudi Online
Saturday, 17 October 2026 3.15 AM IST

ഉച്ചയ്ക്ക് ശേഷം കാഷ്വാലിറ്റി : 510 ഡോക്ടർ തസ്തികകൾ സൃഷ്ടിക്കാൻ ശുപാർശ

a

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ കാഷ്വാലിറ്റി വിഭാഗം ഉച്ചയ്ക്ക് ശേഷമടക്കം പ്രവർത്തിപ്പിക്കാൻ 141 പ്രധാന ആശുപത്രികളിൽ 510 കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തിക സൃഷ്ടിക്കാൻ ശുപാർശ നൽകിയെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് നൽകിയ ശുപാർശ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. നിലവിൽ 142 പ്രധാന ആശുപത്രികളിൽ 626 കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയാണുള്ളത്. പല ആശുപത്രികളിലും കാഷ്വാലിറ്റിയിൽ ഒരു ഷിഫ്റ്റിൽ ഒരു ഡോക്ടറാണുള്ളത്. ഒരേസമയം ഒന്നിലധികം അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടാണ്. കാഷ്വാലിറ്റി വിഭാഗങ്ങളിലെ സുരക്ഷാസംവിധാനം ശക്തമാക്കുമെന്നും നാട്ടകം സുരേഷിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA