SignIn
Kerala Kaumudi Online
Saturday, 17 October 2026 2.58 AM IST

സമരത്തെ തകർക്കാനാവില്ല: രാഹുൽ

aa

ന്യൂഡൽഹി: പൊലീസിന് എല്ലുകൾ തകർക്കാൻ കഴിഞ്ഞേക്കും. എന്നാൽ സത്യാഗ്രഹ സമരത്തെ തകർക്കാൻ അവർക്കാവില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥിനി ആതിര വിജയൻ അടക്കം എൻ.എസ്.യു.ഐ നേതാക്കളെ പൊലീസ് മർദ്ദിച്ചതിലാണ് പ്രതികരണം. കേരളത്തിൽ ഇതിനകം സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഡൽഹി പൊലീസിന്റെ ക്രൂരതകൾ ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്നും രാഹുൽ വ്യക്തമാക്കി. ചൊവ്വാഴ്ച കൊണാട്ട് പ്ലേസിലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത തന്നെ സ്റ്റേഷനിൽ മർദ്ദിച്ചെന്ന് ആതിര പരാതിപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA