SignIn
Kerala Kaumudi Online
Monday, 26 October 2026 12.46 AM IST

വഖഫ് ബോർഡിലേക്ക് സുരേഷ് ഗോപിയുടെ പേര് നിർദ്ദേശിച്ച് അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ്

suresh-gopi-
സുരേഷ് ഗോപി,​ വഖഫ് ബോർഡ്

കൊച്ചി: വഖഫ് ബോർഡ‌ിലെ മുസ്ലിം ഇതര അംഗങ്ങളുടെ ഒഴിവിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നിർദ്ദേശിച്ച് അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (എ.,സി.ടി.എസ്)​ ഹൈക്കോടതിയിൽ വഖഫ് ബോർ‌ഡ് പുനഃസംഘടന ചോദ്യം ചെയ്‌ത് മുൻ ചെയർമാൻ കെ.എസ്. ഹംസ നൽകിയ ഹജിയിൽ കക്ഷിചേരാനുള്ള അപേക്ഷയിലാണ് എ.സി.ടി.എസിന്റെ നിർദ്ദേശം.

എം.പി കാറ്റഗറിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി,​ ഫ്രാൻസിസ് ജോർജ് ,​ കെ.രാധാകൃഷ്ണൻ എന്നിവരിൽ നി്ന്ന് ഒരാളെ തിരഞ്ഞെടുക്കണം എന്നാണ്

ആവശ്യം. ബാർ കൗൺസിൽ അംഗങ്ങളുടെ കാറ്റഗറിയിൽ അഭിഭാഷകരായ കെ.പി. ജയചന്ദ്രൻ,​ നാഗരാജ് നാരായണൻ,​ പി. ശ്രീപ്രകാശ്,​ ജോസ് മേച്ചേരി എന്നിവരിൽ നിന്ന് ഒരാളെ നിയമിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടു. മുൻ വഫഖ് ബോർഡിന്റെ നിയമസാധുത ചോദ്യം ചെയ്ത് എ.സി.ടി.എസ് അടക്കം നൽകിയ ഹർജിയിലാണ് ബോർഡ് പുൂനഃസംഘടിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAQF BOARD, WAQF BOARD RECONSTITUTION KERALA, KERALA WAQF BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA