ബംഗളൂരു: കെഎസ്‌ആർടിസി ബസിനുനേരെ മുട്ടയെറിഞ്ഞ് മോഷണശ്രമം. ബംഗളൂരു - മൈസൂരു എക്‌സ്‌പ്രസ് വേയിൽ ബിഡദിയിൽ ഇന്നലെ രാത്രി ഒൻപത് മണിക്ക് ശേഷമായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്കുള്ള ഡീലക്‌സ് ബസിന്റെ മുന്നിലെ ഗ്ളാസിനുനേരെയാണ് മോഷ്ടാക്കൾ മുട്ടയെറിഞ്ഞത്.
സർവീസ് റോഡിൽ നിന്ന് രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. കവർച്ചാ ശ്രമമാണെന്ന് മനസിലായതോടെ ബസ് ഒരു കിലോമീറ്റർ അപ്പുറത്ത് വെളിച്ചമുള്ള സ്ഥലത്ത് നിർത്തിയതായി ഡ്രൈവർ കാസർകോട് വെള്ളിക്കോത്ത് സ്വദേശി സുരേഷ് പറഞ്ഞു. ഇതുകണ്ട് അക്രമി സംഘം രക്ഷപ്പെട്ടു. തുടർന്ന് ഗ്ളാസ് വൃത്തിയാക്കിയതിനുശേഷമാണ് ബസ് യാത്ര തുടർന്നത്. കഴിഞ്ഞയാഴ്‌ച കോഴിക്കോട് - ബംഗളൂരു ഡീലക്‌സ് ബസ് അപകടത്തിൽപ്പെട്ട സ്ഥലത്തിന് സമീപത്തായാണ് മോഷണശ്രമമുണ്ടായത്.
A five-member gang attempted to rob a KSRTC deluxe bus traveling from Bengaluru to Kasaragod on the Bengaluru-Mysuru Expressway near Bidadi last night. The attackers threw eggs at the bus's front glass from two bikes. The quick-thinking driver drove to a well-lit area, thwarting the theft attempt, and the bus resumed its journey after the glass was cleaned.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |