SignIn
Kerala Kaumudi Online
Saturday, 26 September 2026 1.25 AM IST

എന്തൊരു നല്ല കള്ളൻ! മോഷ്ടിച്ച സ്വർണത്തിൽ 15 പവൻ ഗേറ്റിൽ തൂക്കിയിട്ട് കടന്നു

1

കണ്ണൂർ: ഇക്കഴിഞ്ഞ ബുധനാഴ്ച. കണ്ണൂർ തയ്യിൽ കുറുംബക്കാവിൽ ടി.പ്രസന്നയും മകനും തൊട്ടടുത്ത കുടുംബവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോൾ വീടിന്റെ ഗേറ്റിൽ തൂക്കിയിട്ട നിലയിൽ ഒരു സഞ്ചി. തുറന്നു നോക്കിയപ്പോൾ സ്വർണാഭരണങ്ങൾ. വീട്ടിൽ നിന്ന് മോഷണം പോയ 21 പവനിൽ 15 പവനായിരുന്നു സഞ്ചിയിൽ. ആറുപവന്റെ കുറവുണ്ടെങ്കിലും അത്രയെങ്കിലും തിരികെ കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് 61 കാരി പ്രസന്ന.

തിരികെ കിട്ടിയ സ്വർണം പൊലീസിനെ ഏൽപ്പിച്ചു. കള്ളനെത്തേടി പൊലീസ് സി.സി ടിവി ദൃശ്യങ്ങളടക്കം പരതുന്നുണ്ടെങ്കിലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിലെ ഇരുമ്പ് അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം മോഷണം പോയവിവരം കഴിഞ്ഞദിവസമാണ് പ്രസന്ന അറിയുന്നത്. ഒരു വള എടുക്കാനായി ലോക്കർ തുറന്നപ്പോഴാണിത്. എന്നാൽ, എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വീടിന്റെ വാതിലുകളോ ജനാലകളോ ലോക്കറോ തകർത്തിരുന്നില്ല. അതിനാൽ, പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്.

ഒരാഴ്ച മുമ്പ് വീട്ടിൽ പെയിന്റിംഗ് പണി നടന്നിരുന്നു. അതിനിടെ പ്രസന്നയും മകനും ചില സാധനങ്ങൾ വാങ്ങാൻ മാഹിക്ക് പോയി. എന്നാൽ, അന്നാണോ മോഷണം നടന്നതെന്നും തിട്ടമില്ല. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പെയിന്റിംഗ് പണിക്കാരെയടക്കം ചോദ്യം ചെയ്തിരുന്നു. വീടുമായി അടുത്ത ബന്ധമുള്ളവരെയടക്കം ചോദ്യം ചെയ്യുന്നുണ്ട്.

അഞ്ച് പവന്റെ മാല, 4 പവന്റെ ഒരു വള, രണ്ടര പവന്റെ വള, രണ്ടു പവന്റെ ചെയിൻ, മൂന്നര പവന്റെയും ഒന്നര പവന്റെയും ഒന്നേമുക്കാൽ പവന്റെയും നെക്ലേസ്, ഒരു മോതിരം എന്നിവയടക്കം 25 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIEF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA