SignIn
Kerala Kaumudi Online
Monday, 06 July 2026 5.01 PM IST

അമ്പൂരിയിലെ മൂന്ന് വയസുകാരിയുടെ മരണം: അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു

accident
ഋതുവേദ

തിരുവനന്തപുരം: വാഹനാപകടത്തിൽ മൂന്നുവയസുകാരി ഋതുവേദ മരിച്ച സംഭവത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. ആര്യങ്കോട് കുറ്റിയാനിക്കാട് സ്വദേശി അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നിഷയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. മകൾ കൺമുന്നിൽ മരണപ്പെട്ടതിന് പിന്നാലെ നിഷ കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ വൈകിട്ട് ആറോടെയാണ് മൂന്നുവയസുകാരി വാഹനാപകടത്തില്‍ മരിച്ചത്. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തില്‍ വച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്നുവയസുകാരി. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ പ്രശ്നം മൂലം വാഹനം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടമുണ്ടായത്.

കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഋതുവേദയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THREE YEAR OLD DEATH, MOTHER SUICIDE ATTEMPT, CHILDDEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA