SignIn
Kerala Kaumudi Online
Monday, 03 August 2026 11.17 AM IST

ഡ്രൈവർ കുഴഞ്ഞുവീണു; തൃശൂരിൽ കെഎസ്‌ആർടിസി ബസിടിച്ച് സ്‌ത്രീ മരിച്ചു

READ ENGLISH VERSION
trissur-ksrtc-accident
പ്രതീകാത്മക ചിത്രം

തൃശൂർ: നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. തൃശൂ‌ർ പുതുക്കാടാണ് സംഭവം. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണം.

ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചുകയറി നിൽക്കുന്ന നിലയിലായിരുന്നു ബസ്. നാട്ടുകാരെത്തി പരിശോധിച്ചപ്പോൾ ഡ്രൈവർ ബസിനുള്ളിൽ കുഴഞ്ഞുവീണ് കിടക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബിന്ദുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുറച്ച് ദിവസങ്ങളായി കെഎസ്‌ആർടിസി ബസ് അപകടത്തിൽപ്പെടുന്നത് തുടർകഥയാവുകയാണ്. കഴിഞ്ഞ ദിവസമാണ് വയനാട് പനമരം കൈതക്കലിൽ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. നിലമ്പൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസും പറശിനിക്കടവ് - സുൽത്താൻ ബത്തേരി ലിമിറ്റഡ് സ്റ്റോപ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു.

English Summary

A 49-year-old woman, Bindu from Kanjur, was killed after a KSRTC bus went out of control and hit her in Pudukad, Thrissur. The accident occurred after the bus driver reportedly collapsed due to a medical emergency. The injured woman was rushed to hospital but could not be saved.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR KSRTC BUS ACCIDENT, KSRTC BUS CRASH, THRISSUR ACCIDENT NEWS, THRISSUR KSRTC, KSRTC BUS ACCIDENT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA