SignIn
Kerala Kaumudi Online
Friday, 28 August 2026 3.09 PM IST

അന്യപുരുഷന്മാർക്കിടയിലോ പൊതുഇടങ്ങളിലോ സ്‌ത്രീകളെ കൊണ്ടുവരരുത്; വിവാദ നിർദേശവുമായി കാന്തപുരം

kanthapuram-
കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, പ്രസ്‌താവന

കോഴിക്കോട്: ഇസ്ലാമിക ആഘോഷങ്ങളിൽ സ്‌ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന വിവാദ നിർദേശവുമായി സമസ്‌ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതുഇടങ്ങളിലോ സ്‌ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

നബിദിന ആഘോഷങ്ങളിൽ സ്‌ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശവുമായി സമസ്‌ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. ഇസ്ലാമിക ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാനായി മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കാന്തപുരത്തിന്റെ പ്രസ്‌‌താവനയിൽ പറയുന്നു.

മതപരമായ അതിർവരമ്പുകൾ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം പരിപാടികൾ തികച്ചും ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ പള്ളി, മദ്രസ, മറ്റ് സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ നേതൃത്വം പ്രത്യേക ജാഗ്രത പുലർത്തണം. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷ രീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വരുംതലമുറയിലേക്ക് സന്മാർഗീയമായ മാതൃകകൾ പകർന്ന് നൽകാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും പ്രസ്‌താവനയിൽ പറയുന്നു.

English Summary

The Samastha Kanthapuram faction has issued controversial guidelines regarding women’s participation in Islamic celebrations. It urged mosques, madrassas and other institutions not to bring women onto public stages or roads among unrelated men. The statement also called for celebrations to remain within Islamic norms and avoid practices considered inconsistent with religious guidelines.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMASTHA KANTHAPURAM, KANTHAPURAM ABU BAKR MUSLIYAR, WOMEN ISLAMIC CELEBRATIONS, NABIDINAM CONTROVERSY, SAMASTHA KERALA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA