ആലപ്പുഴ: തന്റെ കുടുംബം നശിപ്പിച്ച സുകുമാരക്കുറുപ്പിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ. നാല് പതിറ്റാണ്ടിലേറെയായി തന്റെ അമ്മ ഈ കേസിന് പിന്നാലെയാണ്. കാര്യമായ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ജിതിൻ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.
1984 ജനുവരി 22ന് നടന്ന നിഷ്‌ഠൂരമായ കൊലപാതകത്തിൽ പ്രതിയായ സുകുമാരക്കുറുപ്പ് എവിടെയാണെന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ ഒരുവിവരവും ലഭിച്ചിരുന്നില്ല. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ പോലും പൊലീസിന് വ്യക്തത വരുത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് പതിറ്റാണ്ടിന് മുമ്പ് ജാർഖണ്ഡിൽ ജോലി ചെയ്‌ത മലയാളി നഴ്‌സ് രത്നമ്മയാണ് സുകുമാരക്കുറുപ്പിനെ അവസാനമായി കണ്ടത്. കേരള പൊലീസ് അവിടെ എത്തിയപ്പോഴേക്കും സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടിരുന്നു.
സ്വന്തം രൂപസാദൃശ്യമുള്ള ചാക്കോയെ കഴുത്ത് ഞെരിച്ച് കൊന്ന് സ്വന്തം കാറിലിട്ട് കത്തിച്ചുവെന്നതാണ് സുകുമാരക്കുറുപ്പിനെതിരായ കേസ്. മരിച്ചത് കുറുപ്പാണെന്ന വരുത്തിത്തീർത്ത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു ശ്രമം. കൊലയ്ക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ടെത്താൻ ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു.
Jithin, son of Chacko who was allegedly murdered by Sukumara Kurup in 1984, has expressed hope that Kurup will finally be brought before the law. Jithin said his mother has pursued the case for over four decades. Police have never conclusively established Kurup’s whereabouts or whether he is alive.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |