SignIn
Kerala Kaumudi Online
Saturday, 29 August 2026 12.52 AM IST

ഗുരുദേവനെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ നിയമസഭാ ലൈബ്രറിക്ക്

ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ഉപഹാരമായി നൽകിയ ഗുരുദേവനെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ നിയമസഭാ ലൈബ്രറിക്ക് കൈമാറും. സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണഗുരുദേവ ദിവ്യ ലീലാമൃതം വോളിയം 2, ഡോ.എസ്.ഓമന രചിച്ച എ ഗ്രേറ്റ് ഗുരു (ഇംഗ്ളീഷ്)​ എന്നീ പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് നൽകുക. സ്പീക്കർ തന്നെയാണ് ഇക്കാര്യം സദസിനെ അറിയിച്ചത്. ഡോ. സന്തോഷ്.സി.ആർ രചിച്ച ദൈവദശകം: ഗുരുവിന്റെ മഹായാനം, എൽ.വിനയകുമാർ രചിച്ച ശ്രീനാരായണ: ഹിസ് വിഷൻ ആൻഡ് മിഷൻ എന്നീ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIBRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA