SignIn
Kerala Kaumudi Online
Saturday, 29 August 2026 12.52 AM IST

കേരളകൗമുദി വാർഷികാഘോഷവും വെള്ളാപ്പള്ളിക്ക് ആദരവും, ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

c

തിരുവനന്തപുരം: കേരളകൗമുദിയുടെ 115-ാമത് വാർഷികാഘോഷവും പദ്മഭൂഷൺ ബഹുമതി ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള ആദരവും നാളെ ആലപ്പുഴയിൽ നടക്കും. രാവിലെ 10ന് ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഓ‌ഡിറ്റോറിയത്തിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വെള്ളാപ്പള്ളിയെ ഉപരാഷ്ട്രപതി ആദരിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാകും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സ്വാഗതം പറയും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ സംസാരിക്കും. എം.എൽ.എമാരായ എ.ഡി.തോമസ്, ബി.ബി.ഗോപകുമാർ എന്നിവർ പങ്കെടുക്കും. കേരളകൗമുദി എക്സലൻസ് പുരസ്കാരങ്ങളും ഉപരാഷ്ട്രപതി സമ്മാനിക്കും. തുടർന്ന് ആറന്മുളയിൽ ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ഉത്രട്ടാതി വള്ളംകളിയും തിരുവനന്തപുരത്ത് വൈകിട്ട് 5ന് ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ 8.15ന് തിരുവനന്തപുരത്തുനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകുന്ന ഉപരാഷ്ട്രപതി ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചിയിൽ തിരിച്ചെത്തും. വൈകിട്ട് 4ന് കാക്കനാട് രാജഗിരി എൻജിനിയറിംഗ് കോളേജ് രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം വൈകിട്ട് ആറേകാലോടെ ഡൽഹിക്ക് മടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CP RADHAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA