SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.18 AM IST

വി.സി നിയമനം: ഗവർണറും സർക്കാരും ഒത്തുതീർപ്പിൽ

ന്യ‌ൂഡൽഹി: ഡിജിറ്റൽ,​ സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വി.സിമാരുടെ നിയമനത്തിൽ ഗവർണറും സർക്കാരും ഒത്തുതീർപ്പിലെത്തിയതോടെ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. ഇതോടെ ഡോ. സിസാ തോമസ് സാങ്കേതിക സർവകലാശാല വി.സിയായും,​ ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വി.സിയായും തുടരും.

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ നടന്ന മദ്ധ്യസ്ഥ ശ്രമങ്ങളിൽ ഇരുവിഭാഗവും തത്വത്തിൽ ഒത്തുതീർപ്പിലെത്തിയിരുന്നു. സുപ്രീംകോടതിയിൽ ആഗസ്റ്റ് 23ന് സംഘടിപ്പിച്ച അദാലത്തിൽ കേസ് എത്തിയപ്പോൾ ഒത്തുതീർപ്പിലെത്തിയ കാര്യം സർക്കാരിന്റെയും ഗവർണറുടെയും അഭിഭാഷകർ അറിയിച്ചു. ഇതോടെ ഹ‌ർജികളിലെ നടപടികൾ സുപ്രീംകോടതി അവസാനിപ്പിക്കുകയായിരുന്നു. അതേസമയം,​ വി.സി നിയമനത്തിലെ ഗവർണറുടെയും സർക്കാരിന്റെയും അധികാരമടക്കം നിയമപ്രശ്‌നങ്ങളിൽ കോടതിയിൽ വാദം തുടരും. ഇരുവിഭാഗവും നൽകിയ കേസുകളിലാണിത്.

ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി​യ​ത്
മു​ൻ​ ​സ​ർ​ക്കാ​രെ​ന്ന് ​റോ​ജി

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്ക​ത്തി​ൽ​ ​ഗ​വ​ർ​ണ​റു​മാ​യി​ ​ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി​യ​ത് ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്താ​ണെ​ന്ന് ​മ​ന്ത്രി​ ​റോ​ജി​ ​എം​ ​ജോ​ൺ​ ​പ​റ​ഞ്ഞു.​ ​നി​യ​മ​ന​ ​വി​ഷ​യ​ത്തി​ൽ​ ​സ​ർ​ക്കാ​രും​ ​ചാ​ൻ​സ​ല​റും​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രു​ന്നു.​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ ​സ്പെ​ഷ്യ​ൽ​ ​ലോ​ക് ​അ​ദാ​ല​ത്തി​ലേ​ക്ക് ​കേ​സ് ​റ​ഫ​ർ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​പി​ന്നാ​ലെ​ ​അ​ന്ന​ത്തെ​ ​സ​ർ​ക്കാ​രും​ ​ചാ​ൻ​സ​ല​റും​ ​ത​മ്മി​ൽ​ ​ധാ​ര​ണ​യി​ലെ​ത്തി.​ ​സാ​ങ്കേ​തി​ക,​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സ്ഥി​രം​ ​വി.​സി​മാ​രെ​ ​നി​യ​മി​ച്ചു.​ ​നി​ല​വി​ൽ​ ​കേ​സ് ​സം​ബ​ന്ധി​ച്ച​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​തു​ട​രു​ന്ന​തി​ന് ​പ്ര​സ​ക്തി​യി​ല്ലാ​താ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ,​ ​സാ​ങ്കേ​തി​ക​മാ​യി​ ​കേ​സ് ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള​ള​ ​അ​നു​വാ​ദം​ ​മാ​ത്ര​മാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA