SignIn
Kerala Kaumudi Online
Wednesday, 02 September 2026 10.39 PM IST

വി ഡി സതീശൻ കേരളത്തിന്റെ സ്പന്ദനം,​ 100 ദിവസം കൊണ്ട് തെളിയിച്ചെന്ന് സി ദിവാകരൻ

c-divakaran-
സി. ദിവാകരനും മുഖ്യമന്ത്രി വി.ഡി. സതീശനും പുരസ്കാര ദാന ചടങ്ങിനിടെ സംഭാഷണത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സി.പി.ഐയുടെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ സി. ദിവാകരൻ. കേരളത്തിന്റെ സ്പന്ദനമാണ് വി.ഡി. സതീശനെന്നും 100 ദിവസം കൊണ്ട് കേരളത്തിന്റെ താത്പര്യം അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണെന്ന് തെളിയിച്ചുവെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി- ശ്രീനാരായണ ഗുരു പുരസ്‌കാര ചടങ്ങിലാണ് ദിവാകരന്റെ പരാമർശം.

സാധാരണയായി ആർക്കു വേണ്ടിയും കാത്തിരിക്കുന്നതല്ലെന്നും സതീശൻ ആയതു കൊണ്ട് മാത്രമാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാവപ്പെട്ടവർക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും സതീശൻ ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ കഴിയുന്നതാണെന്നും ദിവാകരൻ വ്യക്തമാക്കി.

ചടങ്ങിൽ മഹാത്മാ അയ്യങ്കാളി പുരസ്കാരം പുരസ്കാരം തമിഴ്‌നാട്ടിൽ നിന്നുള്ള എം.പിയും വി.സി.കെ അദ്ധ്യക്ഷനുമായ തൊൽ. തിരുമാളവൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പുരസ്കാരം സി.ദിവാകരന് സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V D SATHEESHAN, C DIVAKARAN, VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA