SignIn
Kerala Kaumudi Online
Sunday, 05 July 2026 1.41 AM IST

സർവകലാശാലകളിലെ കോഴ്സുകൾ  കാലഹരണപ്പെട്ടത്: മുഖ്യമന്ത്രി

vd-sathesan

ആലുവ: കേരളത്തിലെ സർവകലാശാലകളിലെ പല കോഴ്സുകളും കാലഹരണപ്പെട്ടവയാണെന്നും ഇക്കാര്യം പറയുന്നതിൽ തനിക്ക് പ്രയാസമുണ്ടെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ആലുവ നിയോജക മണ്ഡലത്തിൽ അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കിയ 'അലൈവ്" സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മെരിറ്റ് അവാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ കോഴ്സുകളും പഠന സംവിധാനവും ആവശ്യമാണ്. ലോകം ശ്രദ്ധിക്കുന്ന സർവകലാശാലകൾ കേരളത്തിലുണ്ടാകും. അതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള അക്കാഡമിക് വിദഗ്‌ദ്ധരെ ഉൾപ്പെടുത്തി 'ഗ്ളോബൽ ജോബ് വാച്ച് ടവർ" രൂപീകരിക്കും. കേരള നോളജ് വാലി പദ്ധതിയിലൂടെ ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പസുകൾ കേരളത്തിലുണ്ടാകും. ഇതിനാവശ്യമായ നിയമ നിർമ്മാണം നടക്കുകയാണ്. സർക്കാർ നിയമിക്കുന്ന വിദഗ്‌ദ്ധ സമിതി ഈ സാഹചര്യങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യും. ഇതനുസരിച്ച് കരിക്കുലത്തിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA