
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നു. കേന്ദ്രമന്ത്രിയും മേയറും പരിപാടിയിൽ നിന്ന് വിട്ടുനിന്നു. സ്വാതന്ത്ര്യദിന ആഘോഷത്തിലെ വന്ദേമാതരം ആലാപനം വിവാദമായതിന്റെ പേരിലാണ് ബി.ജെ.പിയുടെ ബഹിഷ്കരണം. ചടങ്ങിൽ മുഖ്യാതിഥിയാവേണ്ടിയിരുന്ന കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, മേയർ വി.വി.രാജേഷ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ വിട്ടുനിന്നു. കേന്ദ്രമന്ത്രി പങ്കെടുക്കില്ലെന്ന് തിങ്കളാഴ്ച വൈകിട്ട് സർക്കാരിനെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |