
തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കുന്നതിനായി ഒരു തദ്ദേശസ്വയംഭരണ സ്ഥാനപത്തിന് ഒരു വെബ്സൈറ്റ് എന്ന പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി കെ.എം.ഷാജി വി.പി.സജീന്ദ്രന്റെ ചോദ്യത്തിനു മറുപടിയായി നിയമസഭയെ അറിയിച്ചു. ഇതിലൂടെ ബഡ്ജറ്റ്,തീരുമാനങ്ങൾ,ടെൻഡറുകൾ,അറിയിപ്പുകൾ,പൗരസേവന വിവരങ്ങൾ തുടങ്ങിയവ അറിയാൻ കഴിയും. കെ- സ്മാർട്ട് ഉൾപ്പടെയുള്ള ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനവും വെബ്സൈറ്റുകളിലൂടെ സൗകര്യപ്രദമാക്കി. മുൻ സർക്കാരിന്റെ കാലത്ത് 2023 ഒക്ടോബറിൽ പി.എം.എ.വൈ പദ്ധതിയുടെ ലോഗോ വീടുകളിൽ പതിയ്ക്കണമെന്ന് സർക്കാർ കുടുംബശ്രീക്ക് നിർദ്ദേശം നൽകിയിരുന്നു നവംബറിൽ ഈ നിർദ്ദേശം കത്തിലൂടെ നഗരസഭാ സെക്രട്ടറിമാർക്കും നൽകിയെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |