SignIn
Kerala Kaumudi Online
Saturday, 29 August 2026 3.49 PM IST

കാട്ടുപോത്തിന്റെ ആക്രമണം; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

READ ENGLISH VERSION
wild-gaur
wild gaur

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വിലങ്ങാടിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. വായാട് ഉന്നതിയിൽ സുനിൽ (40) ആണ് മരിച്ചത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമാണ് സുനിൽ എത്തിയത്. ഇതിനിടെ കാട്ടുപോത്ത് ഇയാളെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

English Summary

A 40-year-old man, Sunil from Vayad Unnathi, died after being attacked by a wild gaur in Vilangad, Kozhikode. He had accompanied Forest Department officials to drive away the animal that had entered a farmland. Sunil sustained serious injuries in the attack and was taken to hospital, but his life could not be saved.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD GAUR ATTACK, SUNIL DEATH, KERALA WILDLIFE ATTACK, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA