SignIn
Kerala Kaumudi Online
Saturday, 16 May 2026 12.21 AM IST

പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചു; മനംനൊന്ത് കാസർകോട് സ്വദേശിനി ജീവനൊടുക്കി

prabhulla

കാസർകോട്: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കുമ്പള സ്വദേശി ബി ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്. വീടിന്റെ ഹാളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

തമിഴ്‌നാട് സ്വദേശി മണിയുമായി നാലുമാസം മുമ്പ് പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഒരു മാസം മുമ്പാണ് മണി ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ടത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു പ്രഫുല്ല. വീട്ടുകാർ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം നോക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രഫുല്ലയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്തുതന്നെ തന്നെയും സംസ്‌കരിക്കണമെന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. അതിനുശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. മണിയുടെ തമിഴ്‌നാട്ടിലെ വീട്ടിലായിരിക്കുമോ സംസ്‌കാരം നടത്തുക എന്ന കാര്യത്തിൽ ഇരുകുടുംബങ്ങളും തീരുമാനമെടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEATH, ACCIDENT, KASARAGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA