തിരുവനന്തപുരം: കോർപ്പറേഷൻ ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയനീക്കത്തിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്. അവിശ്വാസപ്രമേയം നിയമപരമായി അംഗീകരിക്കപ്പെട്ട കാര്യമാണെന്നും അതിനെ ജനാധിപത്യപരമായി സ്വാഗതം ചെയ്യുമെന്നും വി വി രാജേഷ് വ്യക്തമാക്കി.
'101-ൽ 50 സീറ്റാണ് ജയിച്ചിട്ടുള്ളത്. ഭരണത്തിൽ എത്തുമ്പോൾതന്നെ ആറുമാസത്തിൽ ഒരിക്കലൊരു അവിശ്വാസ പ്രമേയം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതായത് അഞ്ച് വർഷംകൊണ്ട് പത്ത് അവിശ്വാസപ്രമേയം നേരിടേണ്ടിവരുമെന്നുള്ള പ്രതീക്ഷയിൽത്തന്നെയാണ് ഭരണസമിതി അധികാരത്തിൽ ഏറിയത്. അതിനാൽ ജനാധിപത്യത്തിൽ അങ്ങനെയുള്ള സാഹചര്യങ്ങൾ നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങനെയുള്ള ഏതൊരു കാര്യത്തെയും ജനാധിപത്യപരമായ രീതിയിൽ സ്വാഗതം ചെയ്യുകയാണ്. ഏത് തരം ചർച്ചയ്‌ക്കും കോർപ്പറേഷൻ ഭരണസമിതി തയ്യാറാണ്'- വി വി രാജേഷ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |