
തിരുവനന്തപുരം: കേരള ശാസ്ത്ര പുരസ്കാരത്തിന് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ നിർദ്ദേശങ്ങൾ ക്ഷണിച്ചു. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നിർദ്ദേശങ്ങൾ അയക്കേണ്ട അവസാന തീയതി: സെപ്തംബർ 30. വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം 4 എന്ന വിലാസത്തിൽ തപാലിലൂടെയും keralasasthrapuraskaram2025@gmail.com എന്ന ഇ മെയിലിലും നിർദ്ദേശങ്ങൾ അയക്കാം. കൂടുതൽ വിവരങ്ങൾ: www.kscste.kerala.gov.inൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |