
തിരുവനന്തപുരം: ദി ലാ ട്രസ്റ്റ് ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അവാർഡിന് പാലക്കാട് കോടതിയിലെ അഭിഭാഷകനായ പി.ബി.മേനോൻ അർഹനായി. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജസ്റ്റിസ് എൻ.നഗരേഷ്, ഡോ.എൻ.കെ.ജയകുമാർ, കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ അഡ്വ.വിനോദ് സിംഗ് ചെറിയാൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബറിൽ അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.സന്തോഷ്‌കുമാർ, അഡ്വ.ശ്രീപ്രകാശ്, സെക്രട്ടറി അഡ്വ.പ്രേമകുമാർ.കെ, ട്രഷറർ അഡ്വ.മനുമോഹൻ, അഡ്വ.കൃഷ്ണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |