
തിരുവനന്തപുരം: സി.ബി.എസ്.ഇ പുനർമൂല്യ നിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിക്കാനുള്ളതിനാൽ, കീം പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിക്കാനിരുന്നത് മാറ്റി. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം.ജോൺ തിരുവനന്തപുരം പ്രസ് ക്ലബിൽ ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സി.ബി.എസ്.ഇ പ്ലസ് ടു പുനർ മൂല്യനിർണയ പരീക്ഷാ ഫലം ഞായറാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചത്. മാർക്ക് വിവരം ഓൺലൈനായി സമർപ്പിക്കാനുള്ള തീയതി നീട്ടിനൽകണമെന്ന് ഒട്ടേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി പ്രവേശന പരീക്ഷാ കമ്മിഷണർക്ക് നിർദേശം നൽകി.
മാർക്ക് സമർപ്പിക്കാൻ അവസരം
തിരുവനന്തപുരം: സി.ബി.എസ്.ഇ പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിലും, ഇതുവരെയും മാർക്ക് അപ്ലോഡ് ചെയ്യാൻ കഴിയാതിരുന്നവർക്കുമായി യോഗ്യതാ പരീക്ഷയ്ക്ക് നേടിയ മാർക്കുകൾ പരിശോധിക്കാനും പുതുതായി സമർപ്പിക്കാനുമുള്ള അവസരം 23ന് രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |