
ന്യൂഡൽഹി: ദസറ, പൂജ ആഘോഷങ്ങൾ പ്രമാണിച്ച് റെയിൽവേയിൽ നോൺ ഗസറ്റഡ് ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസ് നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനം. ജീവനക്കാർക്ക് പരമാവധി 17,951 രൂപ ബോണസ് ലഭിക്കും. ഇതിനായി 2009.61 കോടി അനുവദിച്ചു. ട്രാക്ക് സംരക്ഷകർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർ വൈസർമാർ, പോയിന്റ്സ്മാൻമാർ, ടെക്നീഷ്യൻമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് സി ജീവനക്കാർ ഉൾപ്പെടെ 11,40,770 ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |