SignIn
Kerala Kaumudi Online
Thursday, 15 October 2026 3.21 AM IST

യോഗ്യതാ മാനദണ്ഡം മാറ്റം വരുത്തി, കാലടി സർവകലാശാല ഗസ്റ്റ് ലക്ചറർ റാങ്ക് പട്ടിക റദ്ദാക്കി

1

കൊച്ചി: സെലക്ഷൻ നടപടിക്രമം ആരംഭിച്ച ശേഷം യോഗ്യതാ മാനദണ്ഡം മാറ്റം വരുത്തിയതിന് പിന്നാലെ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംഗീത വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി. 2026-27 അദ്ധ്യയന വർഷത്തേക്കുള്ള താത്കാലിക റാങ്ക് പട്ടികയിൽ വിനായക് ജി.കൃഷ്ണൻ എന്ന ഉദ്യോഗാർത്ഥിക്ക് ഒന്നാം റാങ്ക് നൽകിയെന്ന് കാട്ടി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പെട്രീസ സാബു നൽകിയ ഹ‌ർജിയിലാണ് നടപടി. ഒരു മാസത്തിനുള്ളിൽ പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കാനും ജസ്റ്റിസ് വി. എബ്രഹാം നിർദ്ദേശം നൽകി.

വിജ്ഞാപന പ്രകാരം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അക്കാഡമിക് റെക്കാഡ്, ഗവേഷണം, അദ്ധ്യാപന പരിചയം എന്നിവയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് വേണമായിരുന്നു. ഒന്നാം റാങ്ക് നൽകിയ വ്യക്തിക്ക് 49 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. വേണ്ടത്ര ഉദ്യോഗാർത്ഥികൾ ഇല്ലാത്തതിനാൽ കട്ട് ഓഫ് മാർക്ക് 45 ശതമാനമായി കുറച്ചെന്ന സർവകലാശാലയുടെ വാദം കോടതി അംഗീകരിച്ചില്ല. സെലക്ഷൻ നടപടിയാരംഭിച്ച ശേഷം മാനദണ്ഡം മാറ്റം വരുത്താത്താനാകില്ലെന്ന സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു റദ്ദാക്കൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALADI UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA