
ന്യൂഡൽഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വിതരണം ഇന്നു മുതൽ ആരംഭിക്കുമെന്ന് നാഷണൽ മെഡിക്കൽ സയൻസസ് എഡ്യുക്കേഷൻ ബോർഡ് അറിയിച്ചു. ഔദ്യോഗിക പോർട്ടലായ nbe.edu.in വഴി ഡൗൺലോഡ് ചെയ്യാം. 27ന് വിതരണം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് 24ലേക്ക് മാറ്റിയിരുന്നു. എന്നാൽ, പ്രളയക്കെടുതി നേരിടുന്ന അസാമിലെയും മേഘാലയയിലെയും സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇന്ന് തുടങ്ങുന്നത്.
30നാണ് പരീക്ഷ. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താനാണ് തീരുമാനം. ചോദ്യങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. രാജ്യത്ത് 340 നഗരങ്ങളിലായി 1300ലധികം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് എടുത്തുവേണം പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ. പരീക്ഷാ കേന്ദ്രം, സമയം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും മറ്റു മാർഗനിർദ്ദേശങ്ങളും അഡ്മിറ്റ് കാർഡിൽ ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |