SignIn
Kerala Kaumudi Online
Thursday, 24 September 2026 2.55 AM IST

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക്

psc

തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ പി.എസ്.സിയുടെ പരിധിയിൽ കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള കരട് ഭേദഗതിക്ക് അംഗീകാരം നൽകി.

സംസ്ഥാനത്തെ വൻകിട പദ്ധതികൾ നിരീക്ഷിക്കുന്നതിന് പ്രോജക്ട് കോ-ഓർഡിനേറ്റർ, ജൂനിയർ റിസോഴ്സ് പേഴ്സൺ തസ്തികകൾ സൃഷ്ടിക്കും..

മലബാർ സിമന്റ്സിലെ നോൺ മാനേജീരിയൽ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേൺ പുതുക്കും. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ഭൂമി അനുവദിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കോർട്ട് ഓഫീസറായ ജെ. ഉപേന്ദ്രനാഥിന്റെ സേവന കാലാവധി രണ്ടു വർഷത്തേക്ക് ദീർഘിപ്പിച്ചു.

കഴിഞ്ഞ ഒക്‌ടോബറിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കോട്ടയം കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലെ 32 കുടുംബങ്ങളുടെ പുനരധിവാസത്തിന് ദാനാധാരം രജിസ്റ്റർ ചെയ്യാനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും.. കൂട്ടിക്കൽ വില്ലേജിലെ 160 സെന്റ് ഭൂമിയാണ് നൽകുക. കേരള നിയമ പരിഷ്‌ക്കരണ കമ്മിഷനിൽ ഒരു ലീഗൽ അസിസ്റ്റന്റിനെ കരാർ വ്യവസ്ഥയിൽ നിയമിക്കും.

സൈനികന്റെ

സഹോദരിക്ക് ജോലി

കഴിഞ്ഞ ഒക്ടോബർ 11ന് ജമ്മുകാശ്മീരിൽ സൈനികസേവനത്തിനിടെ മരണപ്പെട്ട എച്ച്. വൈശാഖിന്റെ സഹോദരി കൊട്ടാരക്കര ഓടനാവട്ടം വില്ലേജിലെ ശില്പ ഹരിക്ക് കൊല്ലം ജില്ലയിൽ ക്ലാർക്ക് തസ്തികയിൽ തൊഴിൽ നൽകും.

ക്വാറികളുടെ പെർമിറ്റ്

നീട്ടിയതിന് സാധൂകരണം

സംസ്ഥാനത്തെ ക്വാറികളുടെ ക്വാറിയിംഗ് ലീസ്, പെർമിറ്റ് എന്നിവയ്ക്ക് ഒരു വർഷം കാലാവധി നീട്ടിനൽകിയ ഉത്തരവ് സാധൂകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA