
തിരുവനന്തപുരം:സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷത്തിന്റെ ഭാഗമായി ലാപ്‌ടോപ്പുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുന്ന 'ഇൻസ്റ്റാൾ ഫെസ്റ്റ്" 22ന് നടക്കും. ജഗതിയിലെ ഗവ. വി.എച്ച്.എസ്.എസ് ഡഫ് & ഡം സ്‌കൂൾ ക്യാംപസിൽ പ്രവർത്തിക്കുന്ന കൈറ്റ് ജില്ലാ ഓഫീസിൽ രാവിലെ 10ന് ഫെസ്റ്റ് ആരംഭിക്കും.രാവിലെ 10.30 ന് ഓൺലൈനായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത്ശങ്കർ.എസ്. നായർ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ.വിജയൻ, കൈറ്റ് സി.ഇ.ഒ. കെ.അൻവർസാദത്ത്,എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. കെ.കെ. മഷൂദ് എന്നിവർ പങ്കെടുക്കും. ഇൻസ്റ്റാൾ ഫെസ്റ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ kitedctvm@gmail.com-ൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |