
തിരുവനന്തപുരം: മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പത്തൊമ്പതാമത് മലയാറ്റൂർ അവാർഡിനും യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസിനും കൃതികൾ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന് ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതികളാണ് പരിഗണിക്കുന്നത്. 25001 രൂപയും ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപകല്പന ചെയ്‌ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മലയാറ്റൂർ അവാർഡ്.
മികച്ച നവാഗത എഴുത്തുകാരനുള്ള മലയാറ്റൂർ പ്രൈസ് 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ്. ഗ്രന്ഥകർത്താക്കൾക്കോ പുസ്തകപ്രസാധകർക്കോ സാഹിത്യ ആസ്വാദകർക്കോ പുസ്തകങ്ങൾ അയയ്ക്കാം. വായനക്കാരുടെ ശുപാർശകളും കമ്മിറ്റി പരിഗണിക്കും. കൃതികളുടെ മൂന്ന് പ്രതികളും വായനക്കാരുടെ ശുപാർശകളും ഒക്ടോബർ 10ന് മുമ്പ് അയയ്ക്കണം. വിലാസം: ഡോ.വി.കെ.ജയകുമാർ,ചെയർമാൻ, മലയാറ്റൂർ ട്രസ്റ്റ്,ശബരിഗിരി,അഞ്ചൽ പി.ഒ, കൊല്ലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |