
തിരുവനന്തപുരം: 2026 ഓഗസ്റ്റ് 8,9 തീയതികളിൽ നടത്തിയ സ്‌പെഷ്യൽ കെ-ടെറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. 64 ശതമാനത്തോടെ ഉയർന്ന വിജയശതമാനമാണ് ഇത്തവണത്തേത്. ജനറൽ കാറ്റഗറിയിൽ ഇതുവരെ 56 ശതമാനം വിജയമാണുണ്ടായത്. കാറ്റഗറി 1, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in,https://kbpe.kerala.gov.in/എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
സർവീസിലുള്ള അദ്ധ്യാപകർക്കായാണ് സ്‌പെഷ്യൽ കെ ടെറ്റ് നടത്തിയത്. കാറ്റഗറി-1 ൽ 73.29, കാറ്റഗറി രണ്ടിൽ 54.06, കാറ്റഗറി 3ൽ 68.06, കാറ്റഗറി-4 ൽ 50.85 എന്നിങ്ങനെയാണ് വിജയശതമാനം. മറ്റ് വിഭാഗങ്ങളിൽ വിജയശതമാനം കൂടുതലാണെങ്കിലും കാഗറ്ററി മൂന്നിലെ ഹൈസ്‌കൂൾ അദ്ധ്യാപകരുടെ പരീക്ഷയിൽ മലയാളത്തിന് വിജയശതമാനം കുറവാണ്. 25 ശതമാനമായിരുന്നു വിജയം. ഇതേത്തുടർന്ന് വ്യാപക പരാതിയുയർന്നു. വൈകിട്ട് 5.30ഓടെ ഇതിൽ കൂടുതൽ പരിശോധന നടത്താനായി പരീക്ഷാഫലം പ്രസിദ്ധീകരിച്ച വെബ്‌സൈറ്റുകൾ താത്കാലികമായി പിൻവലിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ 30 ശതമാനം പേർ മലയാളത്തിന് വിജയിച്ചതായി കണ്ടെത്തി. സെപ്തംബർ 2026 കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 23 മുതൽ ഒക്‌ടോബർ 3 വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |