SignIn
Kerala Kaumudi Online
Sunday, 20 September 2026 3.02 AM IST

നോർക്ക കെയർ പ്ലസ് :രണ്ടാംഘട്ടത്തിൽ രജിസ്റ്റർ ചെയ്തത് 63,580 കുടുംബങ്ങൾ

a

തിരുവനന്തപുരം: പ്രവാസികേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിന്റെ രണ്ടാംഘട്ടത്തിൽ 63,580 പ്രവാസികുടുംബങ്ങൾ രജിസ്റ്റർ ചെയ്തു. ആദ്യഘട്ടത്തിൽ ചേർന്ന 32,000 ഉൾപ്പെടെ 95,580 കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായി. മറ്റൊരു പദ്ധതിയായ നോർക്ക കെയറിന്റെ ആദ്യഘട്ടത്തിൽ 1,32,034 കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. രണ്ടു പദ്ധതികളിലുമായി ഇതുവരെ 2,27,614 പ്രവാസികുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രവാസികേരളീയർക്കും കുടുംബാംഗങ്ങൾക്കും അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ. അഞ്ചു ലക്ഷം മുതൽ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോർക്ക കെയർ പ്ലസ് പദ്ധതി. കേരളത്തിലെ 688 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികൾ വഴി ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുമായി സഹകരിച്ച് നോർക്ക കെയർ പ്ലസും ന്യൂ ഇന്ത്യാ അഷ്വറൻസുമായി സഹകരിച്ച് നോർക്ക കെയർ പദ്ധതിയും നടപ്പിലാക്കിവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NORKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA