SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

എ.ഡി.ജി.പി - ആർ.എസ്.എസ് ചർച്ചയിൽ തെറ്റില്ല: എ.എൻ. ഷംസീർ

an-shamseer-

കോഴിക്കോട്: എ.ഡി.ജി.പി എം.ആർ. അജിത്‌കുമാർ ആർ.എസ്.എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ആർ.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് എ.ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ​​ഗൗരവമായി എടുക്കേണ്ട കാര്യമില്ല. ഫോൺ ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹമാണ്. ഒരു സർക്കാർ സംവിധാനത്തിൽ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. എന്നാണ് മാദ്ധ്യമ പ്രവർത്തകർക്ക് അൻവറിനോട് മൊഹബത്ത് തോന്നിയതെന്നും ഷംസീർ ചോദിച്ചു. ചാലപ്പുറത്തെ സജൻ ഓഡിറ്റോറിയത്തിൽ ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനത്തിനെത്തിയതായിരുന്നു അദ്ദേഹം.

​ ആ​ർ.​എ​സ്.​എ​സ് നി​രോ​ധ​നം​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി​ ​മ​ന്ത്രി​ ​രാ​ജേ​ഷ്

​എ.​ഡി.​ജി.​പി​ ​-​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വ് ​കൂ​ടി​ക്കാ​ഴ്ച്ച​യെ​ ​ന്യാ​യീ​ക​രി​ച്ച് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ​ ​ന​ട​ത്തി​യ​ ​അ​ഭി​പ്രാ​യ​ത്തെ​ ​പ​രോ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച് ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ്.​ ​ആ​ർ.​എ​സ്.​എ​സി​നെ​ ​നി​രോ​ധി​ച്ച​ ​കാ​ലം​ ​ഓ​ർ​മ്മ​ ​വേ​ണ​മെ​ന്ന് ​മ​ന്ത്രി​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ത​ദ്ദേ​ശ​ ​അ​ദാ​ല​ത്തി​നി​ടെ​ ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ​ഇ​ത്ത​ര​ത്തി​ൽ​ ​പ്ര​തി​ക​രി​ച്ച​ത്.​ ​ആ​ർ.​എ​സ്.​എ​സി​നെ​ ​കു​റി​ച്ച് ​ഞ​ങ്ങ​ൾ​ക്ക് ​കൃ​ത്യ​മാ​യി​ ​അ​റി​യാം.​ ​സ​ർ​ദാ​ർ​ ​വ​ല്ല​ഭാ​യ് ​പ​ട്ടേ​ൽ​ ​നി​രോ​ധി​ച്ച​ ​സം​ഘ​ട​ന​യാ​ണ് ​ആ​ർ.​എ​സ്.​എ​സ്.​ ​രാ​ഷ്ട്രീ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചോ​ദി​ക്കാ​മോ​ ​എ​ന്ന​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ്‌​ഗോ​പി​യെ​ ​ട്രോ​ളി​യാ​യി​രു​ന്നു​ ​മ​ന്ത്രി​യു​ടെ​ ​മ​റു​പ​ടി.​ ​അ​ദാ​ല​ത്തി​ന് ​വ​ന്നാ​ൽ​ ​അ​ദാ​ല​ത്തി​ന്റെ​ ​കാ​ര്യ​മേ​ ​ചോ​ദി​ക്കാ​വൂ​ ​എ​ന്ന് ​പ​റ​യി​ല്ല​ ​എ​ന്നാ​യി​രു​ന്നു​ ​ഉ​ത്ത​രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANSHAMSEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA