SignIn
Kerala Kaumudi Online
Sunday, 18 October 2026 2.41 AM IST

സി.പി.എം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി: പിണറായിക്കും ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം

READ ENGLISH VERSION
aa

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്ന് സി.പി.എം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. നേതൃത്വത്തിന് ജനങ്ങളുടെ മനസ് മനസിലാക്കാൻ കഴിയുന്നില്ലെന്നതിന്റെ തെളിവാണ് തുടർ ഭരണം പ്രഖ്യാപിച്ചിടത്ത് ലഭിച്ച വൻ വോട്ടുതകർച്ചയെന്നും

വിമർശനമുയർന്നു.

നേതാക്കളുടെ ധാർഷ്ട്യം പാർട്ടി അണികളിലും വെറുപ്പ് സൃഷ്ടിച്ചു. നേതാക്കളാണ് തിരുത്തേണ്ടത്.. പിണറായിയുടെ മകൾക്ക് ഏതെങ്കിലും സഹകരണ സംഘത്തിൽ ജോലി നൽകിയിരുന്നെങ്കിൽ ഇപ്പോഴത്തെ കേസുണ്ടാകുമായിരുന്നില്ല. തളിപ്പറമ്പിൽ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ സംസ്ഥാന സെക്രട്ടറിക്കെതിരെ കടുത്ത നടപടിയുണ്ടാകണം. നേതാക്കൾ ധാർഷ്ട്യത്തോടെ പെരുമാറിയ ശേഷം പ്രവർത്തകരെ ഉപദേശിക്കുകയാണ്. രണ്ട് ടേം നിബന്ധനയിൽ ആർക്കും ഇളവ് നൽകിയില്ലായിരുന്നെങ്കിൽ ഇത്രയും കനത്ത പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും പിണറായിയെ ലക്ഷ്യമിട്ട് വിമർശനമുയർന്നു.

കരുനാഗപ്പള്ളിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ പി.ആർ.വസന്തൻ, സി.രാധാമണി, പി.കെ.ബാലചന്ദ്രൻ, അഡ്വ. ഗോപൻ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കരുനാഗപ്പള്ളിയിൽ നിന്നുള്ളവരെ ഉൾപ്പെടുത്താൻ ജില്ലാ കമ്മിറ്റിയിൽ രണ്ട് ഒഴിവിട്ടിരുന്നു. അതിന് പുറമേ മുസ്ലീം ലീഗിൽ ചേർന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സുജ ബാബു, ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി വിശ്വനാഥൻ എന്നിവരുടെ ഒഴിവുകളിലാണ് രണ്ടു പേരെക്കൂടി ഉൾപ്പെടുത്തിയത്.ഏരിയാ സെക്രട്ടറിമാരും വർഗബഹുജന സംഘടനാ നേതാക്കളുമായ കെ.ജി.ബിജു, ടി.ആർ.ശങ്കരപ്പിള്ള, ഡി.വിശ്വസേനൻ, ജെ.രാമാനുജൻ, പി.സജി, ടി.എസ്.പദ്കുമാർ, ആർ.രവീന്ദ്രൻ, ടി.ആർ.ശ്രീനാഥ്, രഞ്ജു സുരേഷ്, ബെയ്സിൽ ലാൽ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA