SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

രാജീവ് ചന്ദ്രശേഖർ ബി.ജെ.പി അദ്ധ്യക്ഷനായി ചുമതലയേറ്റു

bjp

തിരുവനന്തപുരം:കേരളത്തിൽ അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ ബി.ജെ.പിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു. തിരുവനന്തപുരം ഉദയ് പാലസിൽ നേതാക്കളും പ്രവർത്തകരും തിങ്ങിനിറഞ്ഞ സംസ്ഥാന കൗൺസിലിൽ യോഗത്തിൽ വച്ച് പാർട്ടി ദേശീയ തിരഞ്ഞെടുപ്പ് വരണാധികാരി കേന്ദ്രമന്ത്രി പ്രഹ്ലാദ്‌ജോഷിയാണ് രാജീവ് ചന്ദ്രശേഖറിനെ അദ്ധ്യക്ഷനാക്കിയുള്ള സർട്ടിഫിക്കറ്റ് കൈമാറിയത്. സ്ഥാനമൊഴിഞ്ഞ അദ്ധ്യക്ഷൻ കെ.സുരേന്ദ്രനിൽ നിന്നും മിനുട്സ് ബുക്കും പാർട്ടി പതാകയും രാജീവ് ഏറ്റുവാങ്ങി.

തുടർന്ന് നടത്തിയ പ്രസംഗത്തിലാണ് കേരളത്തിൽ പാർട്ടിയെ അധികാരത്തിൽ എത്തിക്കുകയാണ് ദേശീയ നേതൃത്വം തന്നെ ഏൽപ്പിച്ച ദൗത്യമെന്നും അത് നിറവേറ്റിയ ശേഷമേ മടങ്ങൂവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.നോക്കുകൂലിയുള്ള കേരളമല്ല, നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടത്.മാറ്റം വരണമെങ്കിൽ കേരളത്തിൽ എൻ.ഡി.എ വരണമെന്നും അദ്ദേഹം പറഞ്ഞു.ഐക്യകണ്‌ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതെന്നും കേരളത്തിൽ അധികാരത്തിലെത്താനാകട്ടെയെന്നും പ്രഹ്ളാദ്‌ ജോഷി ആശംസിച്ചു. കേരളത്തിൽ ബി.ജെ.പി വോട്ട് വിഹിതം 20 ശതമാനത്തിലേക്ക് എത്തിച്ച കെ.സുരേന്ദ്രനെ അദ്ദേഹം അഭിനന്ദിച്ചു.

മുതിർന്ന നേതാവ് ഒ.രാജഗോപാൽ,കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എ.പി.അബ്ദുള്ളകുട്ടി, അനിൽ കെ ആന്റണി,എം.ടി.രമേശ്,ശോഭാസുരേന്ദ്രൻ,പി.സി .ജോർജ്, എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന വരണാധികാരി നാരായണൻ നമ്പൂതിരി, കെ.രാമൻപിള്ള, പി.സുധീർ, വി.ടി.രമ, കെ.കെ.ശ്രീധരൻ മാസ്റ്റർ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, സി.കൃഷ്ണകുമാർ,വി.വി.രാജേഷ്, തിരുവന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലംമൂട് ബിജു, നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്.റജികുമാർ എന്നിവരും പങ്കെടുത്തു.

 ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 30 പേർ
ബി.ജെ.പി ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 30അംഗങ്ങൾ. സംസ്ഥാന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗൺസിലിലേക്ക് 30 പേർ പത്രിക നൽകി. എല്ലാവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. കെ.സുരേന്ദ്രൻ, സുരേഷ് ഗോപി, ജോർജ് കുര്യൻ, എ.പി.അബ്ദുള്ളക്കുട്ടി, അനിൽ.കെ.ആന്റണി, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ഒ.രാജഗോപാൽ, സി.കെ.പദ്മനാഭൻ, കെ.വി.ശ്രീധരൻ,എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്,സി.കൃഷ്ണകുമാർ,പി.സുധീർ, ശോഭാ സുരേന്ദ്രൻ, ഡോ.കെ.എസ് രാധാകൃഷ്ണൻ,പദ്മജ വേണുഗോപാൽ,പി.സി. ജോർജ് ,കെ.രാമൻ പിള്ള, പി.കെ.വേലായുധൻ, പള്ളിയറ രാമൻ, വിക്ടർ.ടി.തോമസ്, പ്രതാപചന്ദ്രവർമ്മ, സി.രഘുനാഥ്, പി.രാഘവൻ, കെ.പി.ശ്രീശൻ, എം.സജീവ ഷെട്ടി, വി.ടി.അലിഹാജി, പി.എം.വേലായുധൻ എന്നിവരാണ് ദേശീയ കൗൺസിൽ അംഗങ്ങൾ.

 രാ​ജീ​വി​ന് ​ഭ​ര​ണ​ത്തി​ലേ​ക്ക് പാ​ർ​ട്ടി​യെ​ ​ന​യി​ക്കാ​നു​ള്ള ഭാ​ഗ്യം​ ​:​ ​സു​രേ​ന്ദ്രൻ

​ഇ​നി​ ​വ​രു​ന്ന​ത് ​കേ​ര​ളം​ ​ഭ​രി​ക്കാ​നു​ള്ള​ ​ബി.​ജെ.​പി​യു​ടെ​ ​ദ​ശാ​ബ്ദ​മാ​ണെ​ന്നും,.​ ​അ​തി​ൽ​ ​പാ​ർ​ട്ടി​യെ​ ​ന​യി​ക്കാ​നു​ള്ള​ ​ഭാ​ഗ്യ​മാ​ണ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​ന് ​ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നുംസ്ഥാ​ന​മൊ​ഴി​ഞ്ഞ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​പു​തി​യ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​നെ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
കേ​ര​ളം​ ​ബി.​ജെ.​പി​ക്ക് ​ബാ​ലി​കേ​റാ​ ​മ​ല​യാ​ണെ​ന്ന​ ​ധാ​ര​ണ​ ​മാ​റി.​ ​മ​റ്റേ​ത് ​പാ​ർ​ട്ടി​യോ​ടും​ ​കി​ട​പി​ടി​ക്കാ​നാ​കും​ ​വി​ധം​ ​ബി.​ജെ.​പി​ ​കേ​ര​ള​ത്തി​ൽ​ ​ശ​ക്ത​മാ​യ​ ​സാ​ന്നി​ദ്ധ്യ​മാ​യി.​ .​ ​ബി.​ജെ.​പി​യു​ടെ​ ​വ​ള​ർ​ച്ച​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ലും​ ​ച​ർ​ച്ച​യാ​യി.
രാ​ജീ​വ് ​പു​തി​യ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​വ​രു​മ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​ക​നാ​ണോ​യെ​ന്ന് ​പ​ല​രും​ ​ചോ​ദി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​ത് ​സാ​ധി​ക്കു​മെ​ന്ന് ​ഒ​രു​വ​ർ​ഷം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പ്ര​വ​ർ​ത്തി​ച്ചു​ ​കാ​ണി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ലോ​ക്സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​ദ്ദേ​ഹം​ ​ആ​ളു​ക​ളെ​ ​കൊ​ണ്ട് ​മാ​റ്റി​ ​പ​റ​യി​ച്ചു.​ ​പു​തി​യ​ ​മാ​റ്റ​ത്തി​ന്റെ​ ​ക​ടി​ഞ്ഞാ​ൺ​ ​കൈ​മാ​റു​ക​യാ​ണ്.​ ​ഹി​ന്ദു​ക്ക​ളു​ടെ
പാ​ർ​ട്ടി​യെ​ന്നാ​ണ് ​ബി.​ജെ.​പി​യെ​ ​വി​മ​ർ​ശി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​എ​ല്ലാ​വ​രു​ടെ​യും​ ​പാ​ർ​ട്ടി​യാ​ണ് ​ബി.​ജെ.​പി.​ ​മൂ​ന്ന് ​മു​ന്ന​ണി​ക​ളു​ള്ള​ ​കേ​ര​ള​ത്തിൽമു​ന്ന​ണി​ ​ന​യി​ക്കു​ന്ന​ത് ​ശ്ര​മ​ക​ര​മാ​യ​ ​ജോ​ലി​യാ​ണ്.​ ​കൈ​ ​ന​ന​യാ​തെ​ ​മീ​ൻ​ ​പി​ടി​ക്ക​ണ​മെ​ന്ന​ ​ചി​ന്ത​യു​ള്ള​ ​പ്ര​തി​പ​ക്ഷ​മാ​ണ് .​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​യെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​യു.​ഡി.​എ​ഫ് ​ശ്ര​മം​ ​ന​ട​ത്തി.​ ​പ​ക്ഷെ​ ​യു.​ഡി.​എ​ഫ് ​-​ ​എ​ൽ.​ഡി.​എ​ഫ് ​സ​ഹ​ക​ര​ണം​ ​ബി.​ജെ.​പി​ ​വേ​ണ്ടെ​ന്ന് ​വ​ച്ചു.​ക​ഴി​ഞ്ഞ​ ​അ​ഞ്ചു​ ​വ​ർ​ഷം​ ​എ​ല്ലാ​വ​രു​ടെ​യും​ ​പി​ന്തു​ണ​യോ​ടെ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​അ​നേ​കം​ ​മ​ഹാ​ര​ഥ​ന്മാ​ർ​ ​നേ​താ​ക്ക​ളാ​യി​രു​ന്ന​ ​പാ​ർ​ട്ടി​യി​ൽ​ ​ത​ന്നെ​ ​പോ​ലെ​ ​സാ​ധാ​ര​ണ​ക്കാ​ര​ൻ​ ​അ​ഞ്ചു​ ​വ​ർ​ഷം​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സാ​ധാ​ര​ണ​ക്കാ​ര​ന് ​ഏ​ത് ​പ​ദ​വി​യി​ലും​ ​എ​ത്താ​നാ​കു​ന്ന​ ​ഏ​ക​ ​പാ​ർ​ട്ടി​യാ​ണ് ​ബി.​ജെ.​പി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA