
തിരുവനന്തപുരം: കൊവിഡ് കാലത്ത് നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയതായി മന്ത്രി സി.പി. ജോൺ നിയമസഭയെ അറിയിച്ചു.
ലാഭകരമായ നിരവധി സർവീസുകൾ പുനരാരംഭിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.
പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര ചില മേഖലകളിൽ സ്വകാര്യബസുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.. രണ്ടു സർവീസുകളും ഒരുമിച്ചുള്ള പ്രദേശങ്ങളിൽ സ്ത്രീകൾ കെ.എസ്.ആർ.ടി.സിയെ കൂടുതലായി ആശ്രയിക്കുന്നു. സ്വകാര്യ ബസുകളുടെ വരുമാനത്തിൽ ദിവസം 1500 മുതൽ 2000 രൂപ വരെ കുറവുണ്ടായി. സ്വകാര്യബസ് മേഖല നേരിടുന്ന
പ്രതിസന്ധിക്ക് സർക്കാർ പരിഹാരം കാണും..
പ്ലസ് ടു വിദ്യാർത്ഥികളുടെ കരിക്കുലത്തിൽ പ്രീ ഡ്രൈവിംഗ് ലൈസൻസ് പരിശീലനം ഉൾപ്പെടുത്തുന്നതിന് വിദ്യാഭ്യാസ
വകുപ്പുമായി കൂടിയാലോചന നടക്കുകയാണ്. 18 വയസ് പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് വേനലവധിക്കാലത്ത് വാഹനമോടിച്ച് പഠിച്ച് ലൈസൻസ് നേടാൻ കഴിയണം. വാഹൻ സാരഥി സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തകരാർ ഒരാഴ്ചയ്ക്കുള്ളിലും,. മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ പരിമിതികൾ ഒരു വർഷത്തിനുള്ളിലും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |