
ന്യൂഡൽഹി : രാഷ്ട്രീയഭേദമില്ലാതെ എല്ലാ എം.പിമാരും വഖഫ് ബില്ലിനെ പിന്തുണയ്‌ക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വഖഫ് ഭൂമികളുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങൾ നിലനിൽക്കുന്ന അവസരത്തിൽ അവ പരിഹരിക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. ഒരു വിഭാഗത്തിനും എതിരെയുള്ള നിയമമല്ല. സാധാരണക്കാരുടെ സ്വത്ത് സംരക്ഷിക്കാനുള്ളതാണ്. പാവപ്പെട്ട മുസ്ലിങ്ങൾ ബില്ലിന് അനുകൂലമാണ്. ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ആയിരുന്ന കാലയളവിൽ ഏറ്റവുമധികം പരാതികൾ വന്നിരുന്നത് വഖഫ് വസ്‌തുവകകൾ സംബന്ധിച്ചായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |