
കാഞ്ഞങ്ങാട്: കോടിയേരി ബാലകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി അംഗവുമായിരുന്ന എം.രാഘവൻ സി.പി.എമ്മിൽ നിന്ന് രാജി വച്ചു. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്തിലുള്ളത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് ചുമതലകൾ ഒഴിഞ്ഞതെന്നും തുടർന്നുള്ള തീരുമാനം പത്തുദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി,ബഹുജനസംഘടനാ പദവികൾക്ക് പുറമെ സി.പി.എം ഭരിക്കുന്ന കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചുള്ള കത്ത് സഹകരണ സംഘം ജോ രജിസ്ട്രാർക്ക് നൽകിയതായും രാഘവൻ വ്യക്തമാക്കി. പോഷകസംഘടനകളുടെ ജില്ലാ അദ്ധ്യക്ഷസ്ഥാനങ്ങളും ഇതോടൊപ്പം രാജിവച്ചിട്ടുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ മുതിർന്ന നേതാവ് രാജിവെച്ചത് സി.പി.എമ്മിൽ ചർച്ചയായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |