തിരുവനന്തപുരം: ലോട്ടറി തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് പതിനായിരം രൂപ ബോണസും ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ക്ഷേമനിധി അംഗത്വം നഷ്ടപ്പെടുന്നവർക്ക് അംശദായം അടച്ച് പുതുക്കി നൽകണമെന്നും ഓൾ കേരളാ ലോട്ടറി ഏജന്റസ് - സെല്ലെഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കൈരളി റാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി.വി.പ്രസാദ് ആനത്താനം രാധാകൃഷ്ണൻ, നന്ത്യാട് ബഷീർ, എം.എസ്.യൂസഫ്, പ്രീത കുമാർ, എ.രമേശ്, മുരളീധരൻ നായർ, സി.വിജയൻ, സി.രാജലക്ഷ്മി, കള്ളിക്കാട് ശശി, ജയിംസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |