SignIn
Kerala Kaumudi Online
Thursday, 22 October 2026 11.03 PM IST

മുനമ്പം: ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി

k-rajan

കൊച്ചി: മുനമ്പം കമ്മിഷൻ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പ്രശ്‌നത്തിൽ സ്ഥായിയായ പരിഹാരം കാണും. മുനമ്പത്തെ അർഹരായവർക്ക് റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ച് പരിഹാരം കാണുമെന്നതാണ് മുമ്പും സർക്കാർ നിലപാട്. അഭിപ്രായം മാറിമാറി പറയുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് മറുപടിയില്ല. മതന്യൂന പക്ഷങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ജബൽപൂർ ആക്രമണത്തെക്കുറിച്ചും സംസാരിക്കണം. മന്ത്രിസഭാ തീരുമാനങ്ങളിൽ ഗവർണർക്ക് അമിതാധികാരങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUNAMBAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA