
കണ്ണൂർ: ആത്മകഥാ പ്രസിദ്ധീകരണം തന്റെ സമ്മതത്തോടെയല്ലെന്ന് ഇ.പി പറയുന്നത് കളവാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ഡി.സി ബുക്സ് വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഇ.പി ബി.ജെ.പിയിലേക്ക് പോകാനാണ് സാദ്ധ്യത. അദ്ദേഹം ബി.ജെ.പി നേതാക്കളെ ഇടയ്‌ക്കെല്ലാം പോയി കാണുന്നതാണ്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് പുറത്താക്കിയതിലുള്ള പക ഇ.പിക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. അതിന് പരിഹാരമില്ലാത്തിടത്തോളം കാലം ഇ.പി തൃപ്തനുമാകില്ല, നിശബ്ദനുമാകില്ല. പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അവസരവാദിയാണെന്ന് സി.പി.എമ്മിലെ ഒരു നേതാവെങ്കിലും പറഞ്ഞതിൽ സന്തോഷമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |