SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

നിക്ഷേപസംഗമം വൈകിവന്ന വിവേകം: കെ. സുധാകരൻ

k-sudhakaran

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നിക്ഷേപസംഗമം വൈകിവന്ന വിവേകമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കേരളത്തിലെ നിക്ഷേപ സംഗമം 2003ൽ എ.കെ. ആന്റണി സർക്കാരാണ് തുടക്കമിട്ടത്. 2012ൽ ഉമ്മൻ ചാണ്ടി സർക്കാർ നിക്ഷേപ സംഗമം സംഘടിപ്പിച്ചപ്പോൾ സി.പി.എം അത് ബഹിഷ്കരിക്കുകയും ഹർത്താലാചരിക്കുകയും നിക്ഷേപകരെ ഓടിക്കുകയും ചെയ്തു. 13 വർഷത്തിനുശേഷം സി.പി.എം നിക്ഷേപ സംഗമം നടത്തുന്നതു കാലത്തിന്റെ മധുര പ്രതികാരമാണ്. ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നതായും സുധാകരൻ പ്രസ്താവിച്ചു. കേരളം വിൽക്കപ്പെടുന്നു എന്നായിരുന്നു 2012-ൽ സി.പി.എം പ്രചാരണം. നിക്ഷേപ സംഗമം നടന്ന കൊച്ചി പ്രതിഷേധക്കടലായി. വോക്സ് വാഗൺ ഉൾപ്പെടെയുള്ള നിക്ഷേപകർ ജീവനും കൊണ്ടോടി. 42 രാജ്യങ്ങളിൽ നിന്നെത്തിയ 2500 പ്രതിനിധികളും കേരളത്തിന്റെ കുപ്രസിദ്ധമായ ഹർത്താലും സമരമുറകളും കണ്ടു.

മറ്റു സംസ്ഥാനങ്ങളിൽ സർക്കാരുകൾ മാറിയാലും നിക്ഷേപ സംഗമം തുടരുന്നു. കർണാടകത്തിൽ ഈ മാസം നടന്ന നിക്ഷേപസംഗമത്തിൽ 5 ലക്ഷം കോടിയുടെ നിക്ഷേപമെത്തി. 2024ൽ തമിഴ്നാട് നിക്ഷേപ സംഗമം നടത്തി 6.64 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA