SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

മുഖ്യമന്ത്രി​ക്ക് മത തീവ്രവാദികളെ ഭയം: കെ. സുരേന്ദ്രൻ

k-surendran

കൊച്ചി​: എക്കാലവും മത, തീവ്രവാദ ശക്തി​കളോട് സന്ധി​ ചെയ്ത ചരി​ത്രമുള്ള മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ പി.വി. അൻവറും ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് കരി​പ്പൂർ സ്വർണ്ണക്കടത്ത് വി​ഷയത്തി​ൽ നി​ലപാട് മാറ്റി​യതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തി​ൽ പറഞ്ഞു.

കരിപ്പൂരിൽ പിടിച്ചെടുത്ത പണത്തിന്റെയും സ്വർണ്ണത്തിന്റെയും കണക്കുകൾ കള്ളമല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്? അൻവറി​ന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ മുഖ്യമന്ത്രി പകച്ചു പോയി. വി.എസിനെ പോലെയല്ല, നട്ടെല്ലി​ല്ലാത്തയാളാണ് പിണറായി​. വോട്ടുബാങ്കുകളെ ഭയന്നാണ് നിലപാടുകൾ മാറ്റുന്നത്. കള്ളക്കടത്തുകാരെയും വർഗീയവാദികളെയും മടിയിൽ ഇരുത്തി ഭരിച്ചയാളാണ് ഇപ്പോൾ വർഗീയ ശക്തികളെപ്പറ്റി പറയുന്നത്. അൻവറിനെപ്പോലുള്ളവരെ വളർത്തി​യതും പി​ണറായി​യാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളിൽ

എസ്.ഡി​.പി​.ഐയെ മത്സരിപ്പിച്ചത് പിണറായി വിജയനാണ്. അതിൽ 30 സീറ്റിലും ഇടതുപക്ഷം ജയി​ച്ചു. യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ അതിതീവ്ര മതശക്തികളുമായി ചേർന്നതിന്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ എതിർത്ത ഏക മുഖ്യമന്ത്രിയാണ് പിണറായി . ഹിന്ദുക്കളുടെ വോട്ട് കിട്ടുമെന്ന് വിചാരിച്ച് നടത്തുന്ന തന്ത്രങ്ങൾ ഭൂരിപക്ഷ സമുദായം മുഖവിലയ്ക്കെടുക്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA