SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

കെ.സിക്ക് എതിരായ ആരിഫിന്റെ തിര. ഹർജി തള്ളി

kc

കൊച്ചി: ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് 2024ൽ കെ.സി. വേണുഗോപാൽ വിജയിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർസ്ഥാനാർത്ഥി എ.എം. ആരിഫ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി.

മതപരമായ ചേരിതിരിവുണ്ടാക്കിയും വ്യക്തിഹത്യ നടത്തിയും കെ.സി. വേണുഗോപാലിന്റെ ഏജന്റുമാരും കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിപ്പിച്ചെന്നായിരുന്നു ഹർജിക്കാരന്റെ പരാതി. എന്നാൽ, ഈ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനും കെ.സി. വേണുഗോപാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനും മുമ്പുള്ളതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA