SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

ബി.ജെ.പി ഭരിക്കുന്നിടത്തും ജ്യോതി പോയിട്ടുണ്ട്: മന്ത്രി റിയാസ്

muhammed-riyas

തിരുവനന്തപുരം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പോയിട്ടുള്ളതായി മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അവർ കേരളത്തിലെത്തുന്നത്. എംപാനൽഡ് ഏജൻസികൾ വഴിയാണ് അവർ ഇവിടെയെത്തിയത്. അവർ കുഴപ്പക്കാരിയാണെന്ന് സർക്കാരിനോ ഏജൻസികൾക്കോ അറിയില്ലായിരുന്നു. ഇതിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഏറ്റെടുത്തതോടെ കേരളത്തിന്റെ ടൂറിസത്തെ ഇത് മോശമായി ബാധിച്ചു. കേരളം കുഴപ്പം പിടിച്ച സ്ഥലമാണെന്ന് വിനോദസഞ്ചാരികൾ കരുതും. രാഷ്ട്രീയപരമായി മന്ത്രിയെ ആക്രമിക്കുന്നത് തെറ്റല്ല. എന്നാൽ, ടൂറിസം പോലൊരു മേഖലയെ തകർക്കുന്നത് അംഗീകരിക്കാനാവില്ല.

 ടൂ​റി​സം​ ​വ​കു​പ്പി​ന് ആ​റാം​ ​ഇ​ന്ദ്രി​യ​മി​ല്ല: മ​ന്ത്രി​ ​ഗ​ണേ​ശ്

വ്ലോ​ഗ​ർ​ ​ജ്യോ​തി​ ​മ​ൽ​ഹോ​ത്ര​ ​പാ​ക് ​ചാ​ര​യാ​ണെ​ന്ന​റി​യാ​ൻ​ ​ടൂ​റി​സം​ ​വ​കു​പ്പി​ന് ​ആ​റാം​ ​ഇ​ന്ദ്രി​യ​മി​ല്ലെ​ന്ന് ​മ​ന്ത്രി​ ​കെ.​ബി.​ഗ​ണേ​ശ് ​കു​മാ​ർ.​ ​ടൂ​റി​സം​ ​വ​കു​പ്പ് ​ക്ഷ​ണി​ച്ച​ 41​ ​വ്ളോ​ഗ​ർ​മാ​രി​ൽ​ ​ഒ​രാ​ളാ​ണ് ​അ​വ​ർ.​ ​ടൂ​റി​സം​ ​മ​ന്ത്രി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​രു​മ​ക​ൻ​ ​ആ​ണെ​ന്ന​താ​ണോ​ ​പ്ര​ശ്നം.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ളെ​ ​ക​ല്യാ​ണം​ ​ക​ഴി​ച്ച​ത് ​തെ​റ്റാ​ണോ.

മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​സം​സാ​ര​ത്തി​ൽ​ ​വി​വാ​ദം​ ​കാ​ണു​ന്നി​ല്ല.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​താ​നും​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​മ​ര​ണ​ത്തോ​ട് ​മ​ല്ല​ടി​ച്ചാ​ണ് ​കി​ട​ന്ന​ത്.​ ​ജീ​വ​ൻ​ ​തി​രി​ച്ചു​ ​കി​ട്ടു​മെ​ന്ന് ​ക​രു​തി​യ​ത​ല്ല.​ ​ചെ​റി​യ​ ​വീ​ഴ്ച​യു​ടെ​ ​പേ​രി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളു​ടെ​ ​ന​ന്മ​ ​കാ​ണാ​തെ​ ​പോ​ക​രു​ത്.​ ​വീ​ണാ​ ​ജോ​ർ​ജി​നെ​തി​രാ​യ​ ​പ്ര​തി​ഷേ​ധം​ ​എ​ന്തി​നെ​ന്നു​ ​മ​ന​സി​ലാ​കു​ന്നി​ല്ല.​ ​ഒ​രു​ ​സ്ത്രീ​യാ​യ​ ​അ​വ​രെ​ ​ഇ​ങ്ങ​നെ​ ​ആ​ക്ര​മി​ക്കാ​മോ.​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​ശ​വ​പ്പെ​ട്ടി​ ​ക​ച്ച​വ​ട​ക്കാ​ര​ന്റെ​ ​മ​നോ​ഭാ​വ​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA