
മലപ്പുറം: യു.ഡി.എഫിൽ കൂടിയാലോചനകളില്ലെന്ന മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം തള്ളി മുസ്ലിം ലീഗ് നേതൃത്വം. യു.ഡി.എഫിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളോ പ്രതിസന്ധികളോയില്ലായെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന്റെ കെട്ടുറപ്പാണ് ലീഗ് ആഗ്രഹിക്കുന്നത്. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂവെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. യു.ഡി.എഫിൽ പറയത്തക്ക ഹിമാലയൻ പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ഉഭയകക്ഷി ചർച്ചകളിലൂടെയാണ് എല്ലാ പ്രധാന കാര്യങ്ങളും തീരുമാനമായത്. ഇനിയും കുറേ നിയമനങ്ങളിൽ തീരുമാനങ്ങൾ വരാനുണ്ട്. അതോടെ എല്ലാവരുടെയും പരാതികൾ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |