
പാലക്കാട്: ഓഫറുകൾ പ്രതീക്ഷിച്ച് ബി.ജെ.പിയിലേക്ക് എത്തിയവരിൽ ഒരാളാണ് ശ്രീലേഖയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
മേയർ സ്ഥാനം ലഭിക്കാത്തതിൽ അവർക്ക് അതൃപ്തിയുണ്ടാകാം. അവർ ഇനി എങ്ങോട്ട് പോകുമെന്നത് വ്യക്തമല്ല. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് പാർട്ടിയിൽ വന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണമെന്നില്ല. ഇങ്ങനെയുള്ളവർക്ക് പ്രത്യേക രാഷ്ട്രീയമില്ല,അതിന്റെ ഉദാഹരണമാണ് ശ്രീലേഖ. തിരുവനന്തപുരം നഗരസഭയിലെ ഭരണപ്രതിസന്ധിയെ സി.പി.എം വേണ്ട വിധത്തിൽ ഉപയോഗിക്കും.അതേസമയം കേരളത്തിലേത് ആർ.എസ്.എസ്, ബി.ജെ.പി 'സ്പോൺസേഡ്' സർക്കാരാണുള്ളതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |