SignIn
Kerala Kaumudi Online
Thursday, 25 June 2026 3.53 AM IST

പി.എം.ശ്രീ ഒപ്പിട്ടത് ഇടതുസർക്കാർ:മുഖ്യമന്ത്രി, അത് 1500 കോടി കിട്ടാനായിരുന്നു : പിണറായി

pm-sree

തിരുവനന്തപുരം:പി.എം.ശ്രീ ഒപ്പുവെച്ച സി.പി.എം.സർക്കാർ ആർ.എസ്.എസിന് മുന്നിൽ കീഴടങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ, അത് കേന്ദ്രത്തിൽ നിന്ന് 1500കോടി വാങ്ങിയെടുക്കാൻ മാത്രമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ബഡ്ജറ്റ് ചർച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വാഗ്വാദം നടത്തിയത്.

 മുഖ്യമന്ത്രി:പിൻവലിക്കാൻ വേണ്ടിയാണോ പി.എം.ശ്രീയിൽ ഒപ്പുവെച്ചത്, മരവിപ്പിക്കാൻ വേണ്ടിയിട്ടാണോ ഒപ്പുവെച്ചത്?


 പിണറായിവിജയൻ: ഇപ്പോഴും കേരളത്തിൽ പി.എം.ശ്രീ നടപ്പായിട്ടില്ല. നടപ്പാകാതിരിക്കുന്നത് ഈ പറഞ്ഞ മരവിപ്പിക്കൽ കാരണമാണ്. എന്തിനാണ് നിങ്ങൾ ഇപ്പോൾ അതിനെക്കുറിച്ച് വീണ്ടും ആലോചിക്കുന്നത്?


 മുഖ്യമന്ത്രി:എന്തിനാണ് ഒപ്പുവെച്ചതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.മരവിപ്പിച്ചു എന്നാണ് പറഞ്ഞത്. മരവിപ്പിക്കാൻ വ്യവസ്ഥ ഇല്ല.കേരളം നടപ്പിലാക്കില്ല എന്നൊരു കത്തു കൊടുത്തോ? കൊടുത്തില്ല,

 പിണറായിവിജയൻ: നമുക്ക് സംവാദമാകാം, അതിൽ പ്രശ്നമില്ല. എന്തിനാണ് ഒപ്പുവെച്ചതെന്നാണല്ലോ ചോദിക്കുന്നത്. സർവ്വശിക്ഷാ അഭിയാന്റെ ഫണ്ട് തടഞ്ഞുവെച്ചത് 1500 കോടിയിലധികം രൂപയായിരുന്നു. എൻ.ഇ.പിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുന്നില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ പി.എം.ശ്രീയുടെ ഭാഗമായിട്ടൊന്നും നടപ്പാക്കാനുമില്ല. പക്ഷേ സർവ്വശിക്ഷാ അഭിയാന്റെ ഫണ്ട് കിട്ടണമായിരുന്നു. സർവ്വശിക്ഷാ അഭിയാന്റെ ഫണ്ട് കിട്ടാതിരുന്നാൽ നാം പ്രയാസത്തിലാവും. ആ പ്രയാസം കേരളത്തെ ആകെ ബാധിക്കുന്നതാണ്. അതൊഴിവാക്കുന്നതിനാണ് ഒപ്പുവെച്ച് പണം വാങ്ങാനുള്ള ശ്രമം നടത്തിയിരുന്നത്. പക്ഷേ, ആ ശ്രമം ശരിയല്ല എന്ന് ഞങ്ങൾ തീരുമാനിച്ചു. അത് മരവിപ്പിച്ചു. എട്ടു മാസമായി നടപ്പായിട്ടില്ല. എന്തിനാണ് നിങ്ങൾ ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്?

 മുഖ്യമന്ത്രി:രണ്ട് ചോദ്യത്തിനും മറുപടിയില്ല. അതായത് എന്തിന് ഒപ്പുവെച്ചു എന്ന് പറഞ്ഞാൽ പണം കിട്ടാൻ വേണ്ടിയിട്ട് ഒപ്പുവെച്ചു. അപ്പോൾ, പ്രത്യയശാസ്ത്രപരമായ നയപരമായ തീരുമാനത്തെ, ആർ.എസ്.എസ്. വിഷസർപ്പമാണ് എന്ന് പറഞ്ഞ തീരുമാനത്തിനുമുമ്പിൽ കീഴടങ്ങി ഒപ്പുവെച്ചു. എന്റെ രണ്ടാമത്തെ ചോദ്യം, എന്തുകൊണ്ട് നടപ്പാക്കില്ല എന്ന് പറഞ്ഞ് കത്തു കൊടുത്തില്ല എന്നാണ്.നിങ്ങൾ ഒരു സബ് കമ്മിറ്റിയെ വെച്ചു. ഞങ്ങളും ഒരു സബ് കമ്മിറ്റിയെ വെച്ചു. ഞങ്ങൾ മന്ത്രിമാരുടെ സബ് കമ്മിറ്റിയെ വെച്ചു. ആ മന്ത്രിമാരുടെ സബ് കമ്മിറ്റിയെ വെച്ചിട്ട്, ഞങ്ങൾ തീരുമാനമെടുക്കും, കരിക്കുലം ഫ്രീഡത്തിൽ തൊടാൻ സമ്മതിക്കില്ല. സ്കൂളുകൾ തിരഞ്ഞെടുക്കുന്നത് സർക്കാർ ആയിരിക്കും.

 പ​ര​സ്പ​രം​ ​കു​റ്റ​പ്പെ​ടു​ത്തി ഇ​രു​പ​ക്ഷ​വും

പി.​എം​ ​ശ്രീ​യെ​ച്ചൊ​ല്ലി​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഭ​ര​ണ,​ ​പ്ര​തി​പ​ക്ഷ​ ​വാ​ക്പോ​ര്.​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​ ​വി​ഷ​സ​ർ​പ്പ​ങ്ങ​ൾ​ക്ക് ​വി​ള​ക്കു​ ​വ​യ്ക്കു​ക​യാ​ണെ​ന്ന് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ ​പി.​പ്ര​സാ​ദ് ​ആ​രോ​പി​ച്ചു.​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​‌​ർ​ ​മ​ര​വി​പ്പി​ച്ച​ ​പ​ദ്ധ​തി​ ​പൊ​ടി​ ​ത​ട്ടി​യെ​ടു​ത്ത് ​മു​ന്നോ​ട്ടു​കൊ​ണ്ടു​ ​പോ​കു​ന്ന​ ​മ​ന്ത്രി​ ​എ​ൻ.​ഷം​സു​ദ്ദീ​ൻ​ ​പി.​എം.​ശ്രീ​യു​ടെ​ ​അം​ബാ​സ​ഡ​റാ​വു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​സം​ഘ​പ​രി​വാ​റി​ന്റെ​ ​വ​ർ​ഗ്ഗീ​യ​ ​അ​ജ​ൻ​ഡ​യ്ക്ക് ​മു​ന്നി​ൽ​ ​സ​ർ​ക്കാ​ർ​ ​ത​ല​ ​കു​നി​ക്കു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​നും
ആ​രോ​പി​ച്ചു.​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​പ്ര​തി​പ​ക്ഷം​ ​സ​ഭ​യി​ൽ​ ​നി​ന്നി​റ​ങ്ങി​പ്പോ​യി.
കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​മാ​ത്രം​ ​പി​ന്മാ​റാ​നാ​വു​ന്ന​ ​ധാ​ര​ണാ​പ​ത്ര​മാ​ണ് ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​ഇ​രു​ട്ടി​ന്റെ​ ​മ​റ​വി​ൽ​ ​ഒ​പ്പി​ട്ട​തെ​ന്നും,​ ​ക​രാ​ർ​ ​വ്യ​വ​സ്ഥ​ ​നി​ശ്ച​യി​ക്കു​ന്ന​ത് ​കേ​ന്ദ്ര​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​എ​ൻ.​ഷം​സു​ദ്ദീ​ൻ​ ​വ്യ​ക്ത​മാ​ക്കി..​ ​ക​രാ​ർ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന​ല്ല,​ ​നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ​പി​ന്നീ​ട് ​ക​ത്തെ​ഴു​തി​യ​ത്.​ ​സം​സ്ഥാ​ന​ത്ത് ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യം​ ​ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ 12​ ​വി​ഷ​യ​ങ്ങ​ൾ​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​സി​ല​ബ​സി​ലേ​താ​ണ്.​ ​സം​സ്ഥാ​ന​ ​താ​ത്പ​ര്യം​ ​സം​ര​ക്ഷി​ച്ചും,​ ​സം​ഘ​പ​രി​വാ​ർ​ ​അ​ജ​ൻ​ഡ​ക​ൾ​ക്ക് ​കീ​ഴ​ട​ങ്ങാ​തെ​യും​ ​പി.​എം​-​ശ്രീ​യി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​പി.​എം​ശ്രീ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​മേ​യ്8​ന് ​കേ​ന്ദ്രം​ ​വീ​ണ്ടും​ ​ക​ത്തെ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
പി.​എം.​ശ്രീ​യി​ൽ​ ​സ​ർ​ക്കാ​രി​ന്റേ​ത് ​ല​ജ്ജാ​ക​ര​മാ​യ​ ​കീ​ഴ​ട​ങ്ങ​ലാ​ണെ​ന്ന് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ​ ​അ​റ​ബി​ക്ക​ട​ലി​ലെ​റി​യു​മെ​ന്ന് ​വീ​ര​വാ​ദം​ ​മു​ഴ​ക്കി​യ​വ​ർ​ ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​പ​ദ്ധ​തി​യു​ടെ​ ​വ​ക്താ​ക്ക​ളാ​യി.​ .​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പി​ട്ട​തു​ ​കൊ​ണ്ട് ​മാ​ത്രം​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​വി​ല്ല.​ ​പി.​എം.​ ​ശ്രീ​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​പൈ​സ​യും​ ​വാ​ങ്ങി​യി​ട്ടി​ല്ല.​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ 1158​ ​കോ​ടി​യു​ടെ​ ​ഫ​ണ്ട് ​കേ​ന്ദ്രം​ ​ത​ട​ഞ്ഞു​ ​വ​ച്ചു.​ ​പി.​എം.​ശ്രീ​ ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ര​ഹ​സ്യ​മാ​യി​ ​ക​രു​ക്ക​ൾ​ ​നീ​ക്കു​ക​യാ​ണെ​ന്നും​ ​പി​ണ​റാ​യി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMSREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA